Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഇന്നത്തെ വാർത്ത: AI ഡാറ്റ സെൻററുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഗ്രീൻസ് പാർട്ടി;വിദേശ കമ്പനികളുടെ കടന്നുകയറ്റം ജീവിതചെലവ് കൂട്ടുന്നുവെന്നും ആരോപണം
06/11/2026 Duration: 05min2026 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? അഭിപ്രായം അറിയിക്കാൻ ഇനി ദിവസങ്ങൾ മാത്രം
06/11/2026 Duration: 08minSBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. വർത്തമാനകാല ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി എസ് ബി എസ് ലാംഗ്വേജ് സർവീസസ് റിവ്യൂ എന്ന വെബ്സൈറ്റ് സെർച്ച് ചെയ്ത്, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ഇസ്‌ലാം മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപണം; ഓസ്‌ട്രേലിയൻ ഹിന്ദു കൗൺസിൽ നേതാക്കൾക്കെതിരെ കേസ്
05/11/2026 Duration: 05min2026 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിച്ച് മറ്റ് നിക്ഷേപങ്ങൾ പരിഗണിക്കണോ? സാമ്പത്തിക നേട്ടം വിദഗ്ദ്ധർ വിലയിരുത്തുന്നു
05/11/2026 Duration: 11minപലിശനിരക്കും, പണപ്പെരുപ്പവും ഉയരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിൽ വീട് വാങ്ങണോ, വാടകയ്ക്ക് താമസിക്കണോ എന്ന ചർച്ച സജീവമാകുകയാണ്. മോർട്ട്ഗേജ് തിരിച്ചടവിനായി വലിയ തുക ചെലവഴിക്കുന്നതിനേക്കാൾ സാമ്പത്തിക നേട്ടം മറ്റ് നിക്ഷേപങ്ങളാണോ? വീടെന്ന സ്വപ്നവും ദീർഘകാല സാമ്പത്തിക സുരക്ഷയും താരതമ്യം ചെയ്യുന്ന വിദഗ്ധരുടെ വിലയിരുത്തലുകൾ കേൾക്കാം, വാർത്തക്കപ്പുറത്തിലൂടെ വിശദമായി...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: AUKUS കരാർ ഉടൻ റദ്ദാക്കണമെന്ന് ആവശ്യം; വൻ സാമ്പത്തിക നഷ്ടമെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട്
04/11/2026 Duration: 05min2026 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
പോയിൻറ് സിസ്റ്റത്തിൽ മാറ്റം വരുത്തി വിക്ടോറിയ: ഓസ്ട്രേലിയൻ വിസാ അപേക്ഷകർക്ക് അനുകൂലമോ?
04/11/2026 Duration: 18minഓസ്ട്രേലിയയിൽ വിസയുമായി ബന്ധപ്പെട്ട പോയിൻറ് സിസ്റ്റത്തിൽ വിക്ടോറിയൻ സർക്കാർ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ നിലവിലെ ഓസ്ട്രേലിയൻ പോയിൻറ് സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുകേൾക്കാം. അഡ്ലെയിഡിലെ Mindu , The Migration Agentലെ മിൻറു കുര്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: RBA അഞ്ചാം തവണയും പലിശ കൂട്ടി; 18 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
03/11/2026 Duration: 04min2026 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
മതങ്ങൾക്കപ്പുറത്തെ ഒരുമയുടെ ആഘോഷം; ഓസ്ട്രേലിയൻ മലയാളികളുടെ ദീപാവലി ആഘോഷങ്ങൾ ഇങ്ങനെ
03/11/2026 Duration: 09minമതത്തിനും സംസ്കാരങ്ങൾക്കുമപ്പുറം ദീപാവലി ആഘോഷങ്ങളിൽ സജീവമാണ് ഓസ്ട്രേലിയയിലെ പല മലയാളികളും. മധുരം പങ്കിട്ടും ദീപാലങ്കാരങ്ങളിലും കമ്മ്യൂണിറ്റി ഈവൻറുകളിലും സകുടുംബം പങ്കെടുത്തുമാണ് ദീപാവലിയുടെ സന്തോഷം പലരും കൈമാറുന്നത്. ഓസ്ട്രേലിയയിലെ ദീപാവലി ആഘോഷ വിശേഷങ്ങളും കാഴ്ചപ്പാടുകളും മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും.#sbsaudiopodcast
-
ഇന്നത്തെ വാർത്ത: രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും ഓസ്‌ട്രേലിയക്കാർക്ക് വിശ്വാസം കുറയുന്നു; സോഷ്യൽ മീഡിയയുടെ സ്വാധീനമെന്ന് വിദഗ്ദർ
02/11/2026 Duration: 05min2026 നവംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
നൂറിലേറെ കലാകാരന്മാർ, വേറിട്ടൊരു കലാവിരുന്ന് ; കയ്യടി നേടി 'യൂത്ത് ഫെസ്റ്റിവൽ ടീം'
02/11/2026 Duration: 07minസിനിമയ്ക്കൊപ്പം അതിനുള്ളിലെ നാടകവും നൃത്തവുമെല്ലാം തത്സമയം വേദിയിൽ അവതരിപ്പിക്കുന്ന പരീക്ഷണ പരിപാടിയായിരുന്നു യൂത്ത് ഫെസ്റ്റിവൽ . നൂറിലേറെ കലാകാരന്മാരായിരുന്നു പരിപാടിക്ക് പിന്നിൽ. പരീക്ഷണമായി അവതരിപ്പിച്ച പരിപാടി വിജയം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..#sbsaudiopodcast
-
ഓസ്ട്രേലിയ പോയവാരം:രാജ്യത്ത് സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പ്; വിദേശ വിദ്യാർത്ഥികളിൽ നാലിലൊരാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് പഠനം
31/10/2026 Duration: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: ABC, SBS വാർത്തകൾക്ക് സ്വതന്ത്ര നിരീക്ഷണം വേണമെന്ന് നിർദേശം; വിസ അപേക്ഷകരുടെ ജൂതവിരുദ്ധ നിലപാടുകളും പരിശോധിക്കണമെന്ന് സർക്കാരിന്റെ പ്രത്യേക പ്രതിനിധി
30/10/2026 Duration: 04min2026 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
'ഹാലോവീനോ ഹോളിവീനോ'? മലയാളികൾക്ക് ഏത് ആഘോഷമാണ് കൂടുതൽ പ്രിയം?
30/10/2026 Duration: 10minഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രവും ഓസ്ട്രേലിയൻ ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചെലവുമറിയാം.. ഹാലോവീൻ ആഘോഷങ്ങളെ കുറിച്ച് ചില മലയാളികളുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...#sbsaudiopodcast
-
ഭിന്നശേഷിയുടെ പേരിൽ നാട് കടത്താനിരുന്ന മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ PR; തീരുമാനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്
29/10/2026 Duration: 11minമന്ത്രിതല ഇടപെടലിനെ തുടർന്ന് ബെൻഡിഗോയിലെ മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ സർക്കാർ പെർമനൻറ് റസിഡൻസി അനുവദിച്ചു. ഭിന്നശേഷിയുള്ള മകന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന് നേരത്തെ PR നിഷേധിച്ചത്. കുടുംബത്തിന് സ്ഥിരതാമസാനുമതി നൽകണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുകയും മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ലഭിച്ച ആശ്വാസത്തെക്കുറിച്ച് ജിനീഷ് ജോസഫും ക്രിസ്റ്റീൻ ആന്റണി ദാസും സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.#sbsaudiopodcast
-
ഇന്നത്തെ വാർത്ത: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം; കർഷകർക്ക് തിരിച്ചടി, പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം
29/10/2026 Duration: 06min2026 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
മൈക്രോബയോളജിസ്റ്റിൽ നിന്ന് ബസ് ഡ്രൈവറിലേക്ക്; ഓസ്‌ട്രേലിയയിൽ കോച്ച് ഡ്രൈവിങ് ജോലി എത്രത്തോളം മികച്ചതാണ്?
29/10/2026 Duration: 11minഓസ്ട്രേലിയയിൽ ഡ്രൈവിങ് മേഖലയിലേക്ക് തിരിയുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച വരുമാനസാധ്യതയും ഉയർന്ന ഡിമാൻഡുമാണ് പലരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മൈക്രോബയോളജിസ്റ്റ് എന്ന ജോലിയിൽ നിന്ന് മാറി, മുഴുവൻ സമയ കോച്ച് ഡ്രൈവറായി മാറിയ ശ്രീകല രാമചന്ദ്രൻ നായർക്കും അത്തരമൊരു മാറ്റത്തിന്റെ കഥയാണ് പറയാനുള്ളത്. ബസ് ഡ്രൈവിങ് മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും കേൾക്കാം, ശ്രീകലയുടെ അനുഭവങ്ങളിലൂടെ... മുകളിലെ പ്ലേയറിൽ നിന്നും..#sbsaudiopodcast
-
പെർത്തിൽ ദിവാലി മേള; രണ്ട് ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ
28/10/2026 Duration: 03minഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ(ISWA)യുടെ നേതൃത്വത്തിൽ പെർത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ ദിവാലി മേളയുടെ വിശേഷങ്ങൾ ഇവന്റ് കോർഡിനേറ്റർ അരുൺ വി. നായർ വിശദീകരിക്കുന്നു. ഒക്ടോബർ 31നും നവംബർ 1നും ലാംഗ്ലി പാർക്കിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങളെക്കുറിച്ച് കേൾക്കാം.#sbsaudiopodcast
-
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നു; നവംബറിലും പലിശ കൂട്ടിയേക്കുമെന്ന് സൂചന
28/10/2026 Duration: 04min2026 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast
-
കാർപാർക്കിലെ അപ്രതീക്ഷിത പ്രസവത്തിൽ കൈത്താങ്ങായത് ഈ മലയാളി മാലാഖ; നഴ്‌സ് സിന്ധു ടോണി സംസാരിക്കുന്നു
28/10/2026 Duration: 09minഏതാനും മാസങ്ങൾക്ക് മുൻപ് സൺഷൈൻ കോസ്റ്റ് ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ യുവതിയുടെ അപ്രതീക്ഷിത പ്രസവത്തിന് കൈത്താങ്ങായത് മലയാളി നഴ്‌സ് സിന്ധു ടോണിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ സംഭവത്തെക്കുറിച്ച് സിന്ധു വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...#sbsaudiopodcast
-
ഇന്നത്തെ വാർത്ത: അഡ്‌ലൈഡിന് സമീപം കടലിൽ ഭൂചലനം; സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ
27/10/2026 Duration: 04min2026 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast